ക്യാന്‍സറിനെ ഇപ്പോഴും സമൂഹം ശാപമോ പാപമോ ഒക്കെയായി കാണുന്നു. നല്ല വിദ്യാഭ്യാസമുള്ളവര്‍പോലും ക്യാന്‍സര്‍ ഒരു പാരമ്പര്യ രോഗമായി കാണുന്നവരാണ്. പാരമ്പര്യഘടകം അഞ്ചുമുതല്‍ പത്തുശതമാനംവരെ മാത്രമാണ്. ക്യാന്‍സര്‍ യഥാസമയത്ത് കണ്ടെത്തുകയും കൃത്യമായ ചികിത്സ നല്‍കുകയും ചെയ്താല്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ കഴിയുന്ന ഒരു അസുഖമാണ്.
താഴെപറയുന്ന ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ ചികിത്സയ്ക്ക് വിധേയനാവുന്നത് ക്യാന്‍സര്‍ തുടക്കത്തിലേ കണ്ടെത്താനും പുതുജീവിതത്തിലേയ്ക്ക് രോഗിയെ തിരിച്ചുകൊണ്ടുവരാനും സാധിക്കും.
1. മുഴകള്‍, തടിപ്പുകള്‍(പ്രത്യേകിച്ച് സ്ത്രീകളുടെ സ്തനങ്ങളില്‍)
2. അസാധാരണമായ രക്തസ്രാവം
3. ഉണങ്ങാത്ത വ്രണങ്ങള്‍
4. മറുക്, അരിമ്പാറ, നിറത്തിലും വലുപ്പത്തിലും ആകൃതിയിലും ഉണ്ടാവുന്ന മാറ്റങ്ങള്‍
5. നീണ്ടു നില്‍ക്കുന്ന ശബ്ദമടപ്പും വരണ്ട ചുമയും (പ്രത്യേകിച്ച് പുകവലിക്കുന്നവരില്‍)
6. മലമൂത്ര വിസര്‍ജനത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍
7. നീണ്ടു നില്‍ക്കുന്ന പനി, വിളര്‍ച്ച, കഴലകളില്‍ വരുന്ന വീക്കം.
മേല്‍പ്പറഞ്ഞ സൂചനകള്‍ എപ്പോഴും ക്യാന്‍സറിന്റെ തന്നെ ആവണമെന്നില്ല. സാധാരണ ചികിത്സ കൊണ്ട് ഈ പ്രയാസങ്ങള്‍ മാറുന്നില്ല എങ്കില്‍, തുടര്‍പരിശോധന കൃത്യമായി നടത്തണം. ഇത് രോഗം നേരത്തെ കണ്ടുപിടിക്കാന്‍ സഹായകമാകും. നേരത്തെയുള്ള രോഗനിര്‍ണയം കൊണ്ടുള്ള പ്രയോജനങ്ങള്‍
1. രോഗം ഭേദപ്പെടാനുള്ള സാധ്യത വളരെ കൂടും.
2. മരുന്നുകള്‍ കൊണ്ടുള്ള ചികിത്സ (കീമോതെറാപ്പി) ചിലപ്പോള്‍ ആവശ്യം വരില്ല.
3. ചില സന്ദര്‍ഭങ്ങളില്‍ രോഗം ബാധിച്ച ഭാഗം മാത്രം ചികിത്സിച്ചാല്‍ മതിയാകും.
4. ചികിത്സാ ചെലവും ചികിത്സയുടെ കാലയളവും കുറയ്ക്കാന്‍ സാധിക്കും.
5. മാനസിക സംഘര്‍ഷത്തില്‍ കുറവ്, കൂടുതല്‍ ആത്മവിശ്വാസം.
6. കൂടുതല്‍ ഗുണനിലവാരമുള്ള ജീവിതം.
7. സാധാരണ ജീവിതത്തിലേക്ക് വേഗത്തിലുള്ള തിരിച്ചുപോക്ക്.
നമ്മുടെ ജീവിതാവസ്ഥകളില്‍ ഒരു തവണയെങ്കിലും ക്യാന്‍സര്‍ എന്ന രോഗത്തിന്റെ പേടിപ്പെടുത്തുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കാത്തവരായി നമ്മളില്‍ ആരും ഉണ്ടാകില്ല. മിക്ക ക്യാന്‍സര്‍ സംഭവങ്ങളിലും ഭയപ്പെടാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകുമെന്നാണ് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയിലെ ചീഫ് ക്യാന്‍സര്‍ കണ്‍ട്രോളറായ റിച്ചാര്‍ഡ് വെന്‍ഡര്‍ വ്യക്തമാക്കുന്നു. പക്ഷേ നിങ്ങള്‍ക്കാണ് ക്യാന്‍സറിന്റെ രോഗ ലക്ഷണങ്ങളെങ്കില്‍ മനസ്സിനെ ശാന്തമാക്കിവെയ്ക്കൂ എന്ന് പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെയുള്ള സാഹചര്യങ്ങളെ അതിജീവിക്കാന്‍ നിങ്ങള്‍ക്കായിതാ നാല് വഴികള്‍…..
ജാഗ്രത പുലര്‍ത്തി ഒരു പടി പിന്നോട്ട് നില്‍ക്കുക
വയറില്‍ ക്യാന്‍സര്‍ ബാധിക്കുന്നതാണ് ഇപ്പോള്‍ മിക്ക സ്ത്രീകളിലും കണ്ടു വരുന്നത്. 40 വയസ്സിന് മുകളിലുള്ള 35% സ്ത്രീകളിലും അടിവയറിനുണ്ടാകുന്ന വേദന ക്യാന്‍സറാണെന്ന് സംശയിക്കുന്നവരാണ് അധികവും. എന്നാല്‍ പരിശോധനകളില്‍ അത് ക്യാന്‍സര്‍ അല്ലെന്ന് കണ്ടെത്തുകയും ചെയ്യും. വയറിന്റെ ഒരു ഭാഗത്ത് സ്ഥിരമായ് വരുന്ന വേദന ക്യാന്‍സറാണെന്ന് തെറ്റിധരിക്കാതിരിക്കുക. എന്നാല്‍ കൃത്യ സമയത്ത് ഡോക്ടറുടെ സഹായം തേടാന്‍ മറക്കരുത്.
നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക
മിക്കവരിലും കണ്ടു വരുന്ന പ്രവണതയാണ് പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളെ തങ്ങളുടെ ഉല്‍കണ്ഠ മൂലം ശ്രദ്ധിക്കാതിരിക്കുന്നത്. ആകുലത മൂലമാണ് ഇത് സംഭവിക്കുത്തത്. ഇക്കാരണം കൊണ്ട് ഡോക്ടറെ കാണാനായ് പോകുമ്പോള്‍ വീട്ടിലുള്ളലരോ, ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളില്‍ ആരെങ്കിലും കൂടെ ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നത് നന്നായിരിക്കും. ഒപ്പം ഡോക്ടര്‍ പറയുന്ന നിര്‍ദ്ദേശങ്ങളെ എഴുതിയെടുക്കാനും ശ്രദ്ധിക്കുക.
ക്യാന്‍സര്‍ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും അറിയാന്‍ ഇന്റര്‍നെറ്റിന്റെ സഹായം തേടാതിരിക്കുക
ഗൂഗിളില്‍ ഇപ്പോള്‍ എല്ലാ കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ക്യാന്‍സര്‍ രോഗത്തെക്കുറിച്ച് ഇതിലുള്ള വിവരം സത്യമായിരിക്കണമെന്നില്ല. ഒരു പക്ഷേ ഇത് നിങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് അനാവശ്യ ഉത്കണ്ഠ സൃഷ്ടിക്കുകയും ചെയ്യും.
രോഗത്തെ സംബന്ധിച്ച് ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കുക
രോഗാവസ്ഥയെക്കുറിച്ച് നിങ്ങള്‍ ആകുലരാണെങ്കില്‍ ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ഡോക്ടറോട് മടി തോന്നാതെ തുറന്ന് ചോദിക്കുക. ഭക്ഷണ രീതികളെയും ചികിത്സ രീതികളെയും കുറിച്ച് ബോധ്യമുള്ളവരാകുക.
കഴിഞ്ഞ ഇടക്കാണ് ഏവരേയും അമ്പരിപ്പിച്ചുകൊണ്ട് പ്രശസ്ത ഹോളിവുഡ് താരം ആഞ്ജലീല ജോളി തന്റെ അണ്ഡാശയങ്ങള്‍ ക്യാന്‍സര്‍ ബാധിച്ചേക്കുമെന്ന് ഭയന്ന് നീക്കം ചെയ്തത്. ലോകത്തില്‍ ക്യാന്‍സറിന്റെ പിടിയിലകപ്പെട്ട സ്ത്രീകള്‍ക്ക് ആഞ്ജലീന അങ്ങനെ മാതൃകയായി. തനിക്ക് മുന്‍പ് തന്റെ അമ്മയും ക്യാന്‍സര്‍ ബാധിതയായിരുന്നുവെന്നതും അതുമൂലം അമ്മ ലോകത്തോട് വിടപറഞ്ഞ് പോകുകയും ചെയ്തിരുന്നു എന്ന കാര്യം ആഞ്ജലീന മറന്നിരിക്കില്ല. ഇക്കാരണത്താല്‍ തന്നെ മുന്‍പ് വന്ന സ്താനാര്‍ബുദത്തെ തുടര്‍ന്ന് ആഞ്ജലീന തന്റെ രണ്ട് സ്തനങ്ങളും നീക്കം ചെയ്തിരുന്നു…ഇതിനെക്കുറിച് ച് ആഞ്ജലീന പറഞ്ഞ വാക്കുകള്‍ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് ആവേശവും ആശ്വാസവും നല്‍കിയവയാണ്.
ഞാന്‍ അനുഭവിച്ചത് ആയിരക്കണക്കിന് സ്ത്രീകള്‍ കടന്നുപോയ ഒരവസ്ഥയിലൂടെയാണെന്ന് എനിക്കറിയാം. ശാന്തമായിരിക്കാന്‍ ഞാന്‍ എന്നോട് തന്നെ പറഞ്ഞു. ധൈര്യമായിരിക്കാന്‍ ഞാന്‍ എന്നെ പറഞ്ഞ് പഠിപ്പിച്ചു. എന്റെ കുട്ടികള്‍ വളരുന്നത് കാണാനോ എന്റെ കൊച്ചുമക്കള്‍ എനിക്ക് മുന്നില്‍ കളിച്ച് വളരുന്നത് കാണാനോ സാധിക്കുമെന്ന ഞാന്‍ കരുതിയില്ല. പക്ഷേ ഭാഗ്യവശാല്‍ എനിക്കതിന് കഴിഞ്ഞു. തുടര്‍ന്നുള്ള പരിശോധനകളില്‍ എനിക്ക് ക്യാന്‍സര്‍ ഇല്ലെന്ന് കണ്ടെത്തി……ഈ വാക്കുകളെ ആഴത്തിലാണ് നാം ഇനി മനസ്സിലാക്കേണ്ടത്.
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ.
താഴെപറയുന്ന ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ ചികിത്സയ്ക്ക് വിധേയനാവുന്നത് ക്യാന്‍സര്‍ തുടക്കത്തിലേ കണ്ടെത്താനും പുതുജീവിതത്തിലേയ്ക്ക് രോഗിയെ തിരിച്ചുകൊണ്ടുവരാനും സാധിക്കും.
1. മുഴകള്‍, തടിപ്പുകള്‍(പ്രത്യേകിച്ച് സ്ത്രീകളുടെ സ്തനങ്ങളില്‍)
2. അസാധാരണമായ രക്തസ്രാവം
3. ഉണങ്ങാത്ത വ്രണങ്ങള്‍
4. മറുക്, അരിമ്പാറ, നിറത്തിലും വലുപ്പത്തിലും ആകൃതിയിലും ഉണ്ടാവുന്ന മാറ്റങ്ങള്‍
5. നീണ്ടു നില്‍ക്കുന്ന ശബ്ദമടപ്പും വരണ്ട ചുമയും (പ്രത്യേകിച്ച് പുകവലിക്കുന്നവരില്‍)
6. മലമൂത്ര വിസര്‍ജനത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍
7. നീണ്ടു നില്‍ക്കുന്ന പനി, വിളര്‍ച്ച, കഴലകളില്‍ വരുന്ന വീക്കം.
മേല്‍പ്പറഞ്ഞ സൂചനകള്‍ എപ്പോഴും ക്യാന്‍സറിന്റെ തന്നെ ആവണമെന്നില്ല. സാധാരണ ചികിത്സ കൊണ്ട് ഈ പ്രയാസങ്ങള്‍ മാറുന്നില്ല എങ്കില്‍, തുടര്‍പരിശോധന കൃത്യമായി നടത്തണം. ഇത് രോഗം നേരത്തെ കണ്ടുപിടിക്കാന്‍ സഹായകമാകും. നേരത്തെയുള്ള രോഗനിര്‍ണയം കൊണ്ടുള്ള പ്രയോജനങ്ങള്‍
1. രോഗം ഭേദപ്പെടാനുള്ള സാധ്യത വളരെ കൂടും.
2. മരുന്നുകള്‍ കൊണ്ടുള്ള ചികിത്സ (കീമോതെറാപ്പി) ചിലപ്പോള്‍ ആവശ്യം വരില്ല.
3. ചില സന്ദര്‍ഭങ്ങളില്‍ രോഗം ബാധിച്ച ഭാഗം മാത്രം ചികിത്സിച്ചാല്‍ മതിയാകും.
4. ചികിത്സാ ചെലവും ചികിത്സയുടെ കാലയളവും കുറയ്ക്കാന്‍ സാധിക്കും.
5. മാനസിക സംഘര്‍ഷത്തില്‍ കുറവ്, കൂടുതല്‍ ആത്മവിശ്വാസം.
6. കൂടുതല്‍ ഗുണനിലവാരമുള്ള ജീവിതം.
7. സാധാരണ ജീവിതത്തിലേക്ക് വേഗത്തിലുള്ള തിരിച്ചുപോക്ക്.
നമ്മുടെ ജീവിതാവസ്ഥകളില്‍ ഒരു തവണയെങ്കിലും ക്യാന്‍സര്‍ എന്ന രോഗത്തിന്റെ പേടിപ്പെടുത്തുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കാത്തവരായി നമ്മളില്‍ ആരും ഉണ്ടാകില്ല. മിക്ക ക്യാന്‍സര്‍ സംഭവങ്ങളിലും ഭയപ്പെടാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകുമെന്നാണ് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയിലെ ചീഫ് ക്യാന്‍സര്‍ കണ്‍ട്രോളറായ റിച്ചാര്‍ഡ് വെന്‍ഡര്‍ വ്യക്തമാക്കുന്നു. പക്ഷേ നിങ്ങള്‍ക്കാണ് ക്യാന്‍സറിന്റെ രോഗ ലക്ഷണങ്ങളെങ്കില്‍ മനസ്സിനെ ശാന്തമാക്കിവെയ്ക്കൂ എന്ന് പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെയുള്ള സാഹചര്യങ്ങളെ അതിജീവിക്കാന്‍ നിങ്ങള്‍ക്കായിതാ നാല് വഴികള്‍…..
ജാഗ്രത പുലര്‍ത്തി ഒരു പടി പിന്നോട്ട് നില്‍ക്കുക
വയറില്‍ ക്യാന്‍സര്‍ ബാധിക്കുന്നതാണ് ഇപ്പോള്‍ മിക്ക സ്ത്രീകളിലും കണ്ടു വരുന്നത്. 40 വയസ്സിന് മുകളിലുള്ള 35% സ്ത്രീകളിലും അടിവയറിനുണ്ടാകുന്ന വേദന ക്യാന്‍സറാണെന്ന് സംശയിക്കുന്നവരാണ് അധികവും. എന്നാല്‍ പരിശോധനകളില്‍ അത് ക്യാന്‍സര്‍ അല്ലെന്ന് കണ്ടെത്തുകയും ചെയ്യും. വയറിന്റെ ഒരു ഭാഗത്ത് സ്ഥിരമായ് വരുന്ന വേദന ക്യാന്‍സറാണെന്ന് തെറ്റിധരിക്കാതിരിക്കുക. എന്നാല്‍ കൃത്യ സമയത്ത് ഡോക്ടറുടെ സഹായം തേടാന്‍ മറക്കരുത്.
നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക
മിക്കവരിലും കണ്ടു വരുന്ന പ്രവണതയാണ് പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളെ തങ്ങളുടെ ഉല്‍കണ്ഠ മൂലം ശ്രദ്ധിക്കാതിരിക്കുന്നത്. ആകുലത മൂലമാണ് ഇത് സംഭവിക്കുത്തത്. ഇക്കാരണം കൊണ്ട് ഡോക്ടറെ കാണാനായ് പോകുമ്പോള്‍ വീട്ടിലുള്ളലരോ, ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളില്‍ ആരെങ്കിലും കൂടെ ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നത് നന്നായിരിക്കും. ഒപ്പം ഡോക്ടര്‍ പറയുന്ന നിര്‍ദ്ദേശങ്ങളെ എഴുതിയെടുക്കാനും ശ്രദ്ധിക്കുക.
ക്യാന്‍സര്‍ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും അറിയാന്‍ ഇന്റര്‍നെറ്റിന്റെ സഹായം തേടാതിരിക്കുക
ഗൂഗിളില്‍ ഇപ്പോള്‍ എല്ലാ കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ക്യാന്‍സര്‍ രോഗത്തെക്കുറിച്ച് ഇതിലുള്ള വിവരം സത്യമായിരിക്കണമെന്നില്ല. ഒരു പക്ഷേ ഇത് നിങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് അനാവശ്യ ഉത്കണ്ഠ സൃഷ്ടിക്കുകയും ചെയ്യും.
രോഗത്തെ സംബന്ധിച്ച് ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കുക
രോഗാവസ്ഥയെക്കുറിച്ച് നിങ്ങള്‍ ആകുലരാണെങ്കില്‍ ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ഡോക്ടറോട് മടി തോന്നാതെ തുറന്ന് ചോദിക്കുക. ഭക്ഷണ രീതികളെയും ചികിത്സ രീതികളെയും കുറിച്ച് ബോധ്യമുള്ളവരാകുക.
കഴിഞ്ഞ ഇടക്കാണ് ഏവരേയും അമ്പരിപ്പിച്ചുകൊണ്ട് പ്രശസ്ത ഹോളിവുഡ് താരം ആഞ്ജലീല ജോളി തന്റെ അണ്ഡാശയങ്ങള്‍ ക്യാന്‍സര്‍ ബാധിച്ചേക്കുമെന്ന് ഭയന്ന് നീക്കം ചെയ്തത്. ലോകത്തില്‍ ക്യാന്‍സറിന്റെ പിടിയിലകപ്പെട്ട സ്ത്രീകള്‍ക്ക് ആഞ്ജലീന അങ്ങനെ മാതൃകയായി. തനിക്ക് മുന്‍പ് തന്റെ അമ്മയും ക്യാന്‍സര്‍ ബാധിതയായിരുന്നുവെന്നതും അതുമൂലം അമ്മ ലോകത്തോട് വിടപറഞ്ഞ് പോകുകയും ചെയ്തിരുന്നു എന്ന കാര്യം ആഞ്ജലീന മറന്നിരിക്കില്ല. ഇക്കാരണത്താല്‍ തന്നെ മുന്‍പ് വന്ന സ്താനാര്‍ബുദത്തെ തുടര്‍ന്ന് ആഞ്ജലീന തന്റെ രണ്ട് സ്തനങ്ങളും നീക്കം ചെയ്തിരുന്നു…ഇതിനെക്കുറിച്
ഞാന്‍ അനുഭവിച്ചത് ആയിരക്കണക്കിന് സ്ത്രീകള്‍ കടന്നുപോയ ഒരവസ്ഥയിലൂടെയാണെന്ന് എനിക്കറിയാം. ശാന്തമായിരിക്കാന്‍ ഞാന്‍ എന്നോട് തന്നെ പറഞ്ഞു. ധൈര്യമായിരിക്കാന്‍ ഞാന്‍ എന്നെ പറഞ്ഞ് പഠിപ്പിച്ചു. എന്റെ കുട്ടികള്‍ വളരുന്നത് കാണാനോ എന്റെ കൊച്ചുമക്കള്‍ എനിക്ക് മുന്നില്‍ കളിച്ച് വളരുന്നത് കാണാനോ സാധിക്കുമെന്ന ഞാന്‍ കരുതിയില്ല. പക്ഷേ ഭാഗ്യവശാല്‍ എനിക്കതിന് കഴിഞ്ഞു. തുടര്‍ന്നുള്ള പരിശോധനകളില്‍ എനിക്ക് ക്യാന്‍സര്‍ ഇല്ലെന്ന് കണ്ടെത്തി……ഈ വാക്കുകളെ ആഴത്തിലാണ് നാം ഇനി മനസ്സിലാക്കേണ്ടത്.
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ.
Comments
Post a Comment