ayurveda life style


ആരോഗ്യം  ആയുർവേദത്തിലൂടെ(AYURVEDIC HELTH)
എങ്ങനെ ശീലിക്കാം ആരോഗ്യ പൂർണമായ  ജീവിതം
നമ്മുടെ ജീവിത ശൈലിയാണ് നമ്മളെ ആരോഗ്യവാന്മാരും അനാരോഗ്യന്മാരും ആക്കുന്നത് , നമ്മുക്കിതിനുവേണ്ട എന്തൊക്കെ ചെയ്യാൻ സാധിക്കും , പ്രധാനമായും നമ്മുടെ ഭക്ഷണക്രമമാണ് നമ്മുടെ ശരീരത്തിനെ ബലഹീനമാക്കുന്നതു. അനാരോഗ്യകരമാകുന്ന വിഷം ചേർത്ത പച്ചക്കറികളും ഫാസ്റ്റ് ഫുഡ് പോലത്തെ ടീസ്റ്റി ഫുഡുകളും നമ്മുടെ ശരീരത്തിനെ ബലഹീനമാക്കിത്തീർക്കാം , എവിടെയാണ് നമ്മൾ ആയുർവേദത്തിന്റെ ഗുണങ്ങൾ മനസിലാക്കേണ്ടത്.  നാം എന്ത് ഭക്ഷിക്കണം എങ്ങനെ വ്യായാമം ചെയ്യണം ഏത് സമയത്തു ചെയ്യണം ഇതിനെക്കുറിച്ചെല്ലാം ആയുർവേദത്തിൽ നിഷ്ക്കര്ഷിച്ചിരിക്കുന്നു .

·         ഉണരുന്ന സമയം
·         വ്യായാമം
·         ഭക്ഷണം
·         ജോലി
·         വിശ്രമം
·         കിടക്കുന്ന സമയം
 നാം ഒരിക്കലും കൃത്യമായി പാലിക്കാത്തതും അറിയാത്തതുമായ കാര്യമാണ് രാവിലെ എണീക്കുന്ന സമയം . സൂരിയോദയത്തിനു മുൻപേ എണീക്കുന്നതു ഉന്മേഷത്തിനും ആരോഗ്യത്തിനും നല്ലതാണു. രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതും നല്ലതാണു. നമ്മുടെയെല്ലാം ജീവിതത്തിൽ ചെയുന്ന ഒരു മണ്ടത്തരമാണ് ആഹാരം കഴിക്കുന്നതിന്റെ പിഴവ് . ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ ആഹാരം കഴിക്കേണ്ടത് രാവിലെയാണ്, അതിന്റെ പകുതിയാണ് ഉച്ചക്ക് , ഉച്ചക്ക് ഉണ്ടതിന്റെ പകുതിയാണ് രാത്രി കഴിക്കേണ്ടത്. പക്ഷെ നാമെല്ലാവരും നേരെ തിരിച്ചാണ് എല്ലാം ചെയ്യാറുള്ളത്. ഏതു തന്നാണ് നമ്മുടെ അനാരോഗ്യകരമായ ശരീരത്തിന്റെ ഏറ്റവും വലിയ തെളിവ്.മാത്രവുമല്ല കൃത്യമായ വിശ്രമവും നല്ലതാണു. ജീവിതത്തി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഉറങ്ങുന്ന സമയം കഴിവതും നേരത്തെ കിടക്കാൻ ശ്രമിക്കുക 10 മണിയിൽ കൂടുതൽ പോകുന്നന്നതു ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം ..നമ്മുടെ ആരോഗ്യത്തിനായി നല്ല ശീലങ്ങൾ വളർത്തിയെടുക്കാം .

Comments