മനുഷ്യന്റെ മാറി വരുന്ന ജീവിത ശൈലിയുടെ ഭാഗമാണ് അമിതവണ്ണം. മുഖ്യമായും ഭക്ഷണ ശീലത്തിലുണ്ടാകുന്ന വ്യതിയാനം അമിതവണ്ണത്തിന് കാരണമാകുന്നു, സമയക്രമം തെറ്റിയുള്ള ഭക്ഷണ ശീലം, അമിത ആഹാരം, വഴിയോരഭക്ഷണശാലകളിൽ നിന്നുള്ള ഭക്ഷണങ്ങൾ, വ്യായാമം ഇല്ലായിമ തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടതാണ്. നമ്മുടെ ജീവിതശൈലിയാണ് രോഗങ്ങൾ വരുന്നതിന് ഒരു പ്രധാന കാരണം . അതുപോലെ വ്യായാമം ഇല്ലായിമയും മനുഷ്യന്റെ കായികവും മനസികവുമായ ആരോഗ്യത്തെ നശിപ്പിക്കുന്നു.
അമിതവണ്ണം ചില മുൻകരുതലുകൾ
ദിവസേനയുള്ള വ്യായാമം
ദിവസത്തിൽ ഒരു മണിക്കൂറെങ്കിലും കൃത്യമായ വ്യായാമം ചെയ്യുക, അത് ശരീരത്തെ രോഗങ്ങളിൽ നിന്നും അകറ്റിനിർത്തുന്നു മാത്രമല്ല അമിതവണ്ണം കുറയ്ക്കാനും സഹായമാക്കുന്നു .ഇതിനായി പ്രഭാത നടത്തം, പലതരത്തിലുള്ള കളികൾ, എന്നിവയിലേർപ്പെടുക. ഇത് അമിതവണ്ണം കുറയ്ക്കുക മാത്രമല്ല നമ്മുടെ മാനസികവും, കായികവുമായ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു .
ശരിയായ ഭക്ഷണം
കൃത്യമായ സമയങ്ങളിലുള്ള ഭക്ഷണം പ്രധാനമായും ശ്രദ്ദിക്കേണ്ട കാര്യമാണ്ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക. അമിതമായുള്ള ഭക്ഷണശീലം ഒഴിവാക്കുക പ്രധാനമായും പ്രോട്ടീനുകൾ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ആരോഗ്യത്തിനു നല്ലത് കൊഴുപ്പു കൂടുതലുള്ള ഭക്ഷണം പരമാധി ഒഴിവാക്കുക. കൂടുതലായി പച്ചക്കറികൾ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കാൻ ശ്രമിക്കുക
ശരിയായ ഉറക്കം
കൃത്യസമയത്ത് ഉറങ്ങാൻ ശ്രമിക്കുക ദിവസേന 8 മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് ശരീരത്തിന്റെ മാനസികവും കായികവുമായ ആരോഗ്യത്തിനു വളരെ അത്യാവശ്യമാണ് .രാത്രിയിലുള്ള ഉറക്കം കുറക്കുറയ്ക്കുന്നവർ പകൽ ഉറങ്ങാൻ നിർബന്ധിതരാകുന്നു, ഇത്തരം ആളുകളിൽ അമിതവണ്ണം കണ്ടുവരുന്നു .
പുകവലി ഉപേക്ഷിക്കുക
നിങ്ങൾ പുകവലി ഒരു ശീലമാക്കിയ ആളാണോ, എങ്കിൽ പെട്ടെന്ന് തന്നെ അത് ഉപേക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കാരണം പുകവലിക്കുന്ന ഒരാളിൽ അമിതവണ്ണവും അനുബന്ധ രോഗങ്ങളും കാണപ്പെടുന്നു. പുകവലി ഉപേക്ഷിക്കുന്ന പക്ഷം അമിതവണ്ണം കുറയ്ക്കാനും ആരോഗ്യം സംരക്ഷിക്കാനും സാധിക്കുന്നു.
More details visit : http://www.mannalilayurvedahospital.com
Comments
Post a Comment